ലോറിയുമായി കൂട്ടിയിടിച്ച് ബസിന് തീപിടിച്ചു; മൂന്ന് പേർ വെന്തുമരിച്ചു

 

ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ നന്ദയാൽ ജില്ലയിൽ ലോറിയുമായി കൂട്ടിയിടിച്ച് ബസിൻ തീപിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരിച്ചു. നെല്ലൂരിൽ നിന്ന് ഹൈദരബാദിലേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. വ്യാഴാഴ്‌ച പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. ബസിന്റെ വലതുഭാഗത്തെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം നഷ്ടമായി ഡിവൈഡർ മറികടന്ന് കണ്ടൈനർ ലോറിയിൽ ഇടിക്കുകയായിരുന്നു. മോട്ടോർ സൈക്കിളുകളുമായി വരികയായിരുന്ന ലോറിയുമായാണ് ബസ് കൂട്ടിയിടിച്ചത്.

 

അപകടത്തെ തുടർന്ന് ബസിനും ട്രക്കിനും തീപിടിച്ചു. അപകടത്തിൽ ബസ് ഡ്രൈവറും ട്രക്കിൻ്റെ ഡ്രൈവറും ക്ലീനറുമടക്കം മൂന്ന് പേർ മരിച്ചു. ബസിലുണ്ടായിരുന്ന യാത്രക്കാരെ ഗ്ലാസ് തകർത്ത് മോചിപ്പിച്ചു. അപകടത്തെ തുടർന്ന് മണിക്കൂറുകളോളം റോഡിൽ ഗതാഗത തടസ്സമുണ്ടായി. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ബസിൻറെ ട്രക്കിൻറെ ജീവനക്കാരെ ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസിൽ 38 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ചിലർക്ക് നിസാര പരിക്കേറ്റു. പോലീസും അഗ്നിശമന സേനയും അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ ഇരു വാഹനങ്ങളും പൂർണ്ണമായും കത്തിനശിച്ചു.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *