ആർ.ബി.ഐയുടെ പണ നയ പ്രഖ്യാപനം ഇന്ന്

മുംബൈ: അടിസ്ഥാനപലിശ നിരക്കിലെ മാറ്റമുൾപ്പെടെ തീരുമാനിക്കുന്ന റിസർവ് ബാങ്കിന്റെ ഫെബ്രുവരിയിലെ പണനയ യോഗത്തിലെ തീരുമാനങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കും. ബുധനാഴ്ച തുടങ്ങിയ മൂന്നുദിവസത്തെ യോഗത്തിലെ തീരുമാനങ്ങൾ  ആർ. ബി.ഐ. ഗവർണർ സഞ്ജയ് മൽഹോത്ര പ്രഖ്യാപിക്കും.ഇത്തവണ നിരക്കിൽ മാറ്റമില്ലാതെ നിലനിർത്തിയേക്കുമെന്നാണ് സാമ്പത്തിക വിദഗ്‌ധർ നൽകുന്ന സൂചന.വിപണിയിലെ പണലഭ്യത ഉറപ്പാക്കുന്നതിനുള്ള തീരുമാനങ്ങ ളാകും പ്രധാനമായും ഉണ്ടാകുകയെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യ- യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാരക്കരാറും അമേരിക്കയുമായുള്ള വ്യാപാരക്കരാറിൽ ധാരണയിലെത്തിയതും ഭാവിയിലെ സാമ്പത്തിക വളർച്ച സംബന്ധിച്ച ആർ.ബി.ഐ.യുടെ കാഴ്ചപ്പാടിൽ മാറ്റം വരുത്തു മോയെന്നും ഉറ്റുനോക്കുന്നുണ്ട്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *