സോഷ്യൽ മീഡിയയിലൂടെ പെൺകുട്ടിയെ ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് പിടിയിൽ

കേണിച്ചിറ :ഇൻസ്റ്റാഗ്രാം വഴി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പിന്തുടർന്ന് ശല്യം ചെയ്യുകയും കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും ചെയ്‌ കേസിലെ പ്രതിയെ കേണിച്ചിറ പോലീസ് പിടികൂടി. ആലപ്പുഴ കായംകുളം പുതിയവിള സ്വദേശി സിബിൻ ശശിധരനെ (34) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. കേണിച്ചിറ സ്വദേശിയായ പെൺകുട്ടിയുടെ മാതാവിന്റെ ഫോണിലുള്ള ഇൻസ്റ്റാഗ്രാം അക്കൗണ്ടിലേക്കാണ് പ്രതി നിരന്തരം സന്ദേശങ്ങൾ അയച്ചിരുന്നത്. 2024 മുതൽ പ്രതി ലൈംഗിക ഉദ്ദേശത്തോടെ പെൺകുട്ടിയെ പിന്തുടരുകയും മോശമായ രീതിയിൽ സംസാരിക്കുകയും ചെയ്‌തിരുന്നു

 

സഹോദരിയുടെ ഫോട്ടോകൾ കൈക്കലാക്കി അവ ഫേസ്ബുക്കിലും യൂട്യൂബിലും പ്രചരിപ്പിക്കുമെന്നും, കുടുംബത്തെ ജീവിക്കാൻ അനുവദിക്കില്ലെന്നും പ്രതി ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. പെൺകുട്ടിയുടെ സഹോദരിയുടെ സുഹൃത്ത് കൂടിയാണ് പിടിയിലായ സിബിൻ. പ്രതിക്കെതിരെ ഐ.ടി ആക്ട് പ്രകാരവും

 

ഭീഷണിപ്പെടുത്തിയതിനും കേസെടുത്തിട്ടുണ്ട്കേണിച്ചിറ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജീവ് കുമാർ എ എസ് ഐ ദിലീപ് കുമാർ സിപിഒ മാരായ അജിത്, ജിഷ്ണു ശിഹാബ് എന്നിവരാണ് പ്രതിയെ ആലപ്പുഴ കായംകുളം പുതിയവിള എന്ന സ്ഥലത്ത് നിന്നും കണ്ടെത്തി കസ്റ്റഡിലെടുത്തത്


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *