കൊല്ലം:കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവിനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തി. അലുവ അതുലിനെയാണ് ക്രൂരമായി വെട്ടിക്കൊന്നത്. നേരത്തെ ഗുണ്ടാ നേതാവായിരുന്ന ജിം സന്തോഷിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അതുൽ. ഈ കേസുമായി ബന്ധപ്പെട്ട് ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാൾ ആക്രമണത്തിന് ഇരയായത്. സ്റ്റേഷനിൽ നിന്ന് മടങ്ങി വരുമ്പോൾ ആയിരുന്നു അതുലിനെ ലക്ഷ്യമിട്ടുള്ള ആക്രമണം. നാട്ടുകാർ എല്ലാം നോക്കി നിൽക്കെ ആയിരുന്നു അതുലിനെ വെട്ടിക്കൊന്നത്. കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
കരുനാഗപ്പള്ളിയിൽ പട്ടാപ്പകൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊന്നു




