പാണക്കാട് : നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന്റെ രണ്ട് വനിതാ സ്ഥാനാർഥികൾ മത്സരിക്കും. കൂത്തുപറമ്പിൽ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയുമാണ് മത്സരിക്കുന്നത്.ഇന്നലെ വൈകിട്ടാണ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളെ പാണക്കാട് വെച്ച് സാദിഖലി തങ്ങൾ പ്രഖ്യാപിച്ചത്. പി.കെ കുഞ്ഞാലികുട്ടി മലപ്പുറത്തും കെ.എം ഷാജി വേങ്ങരയിലും മത്സരിക്കും. എം.കെ മുനീറിന് ഇത്തവണ സീറ്റില്ല. മുനീറിന് പകരം കോഴിക്കോട് സൗത്തിൽ ഫൈസൽ ബാബു മത്സരിക്കും.തെരഞ്ഞെടുപ്പിൽ നിന്ന് മാറി നിൽക്കുകയാണെന്ന് എം.കെ മുനീർ പാർട്ടിയെ അറിയിച്ചെന്ന് പി.എം.എ സലാം പറഞ്ഞു .
ചരിത്രത്തിലാദ്യം; ഇത്തവണ മുസ്ലിം ലീഗിന് രണ്ട് വനിതാ സ്ഥാനാർഥികൾ



