കട്ടാനയെ വനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തി

പുൽപ്പള്ളി:  കാരക്കണ്ടി വനത്തിനുള്ളിൽ കൊമ്പനാനകൾ തമ്മിലുണ്ടായ കടുത്ത ഏറ്റുമുട്ടലിൽ ഒരു കാട്ടാന ചരിഞ്ഞു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി പ്രദേശത്ത് കാട്ടാനകൾ തമ്മിൽ കൊമ്പുകോർത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നതായി പ്രദേശവാസികൾ പറഞ്ഞു.

 

കഴിഞ്ഞ രാത്രി മുഴുവൻ കാട്ടാനകളുടെ കടുത്ത അലർച്ച കേട്ടിരുന്നതായും, ഇന്ന് രാവിലെയാണ് വനത്തിനുള്ളിൽ കൊമ്പൻ ചരിഞ്ഞുകിടക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും നാട്ടുകാർ വ്യക്തമാക്കി.

 

വിവരമറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു. ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾക്കും പോസ്റ്റ്മോർട്ടത്തിനും ശേഷം സംസ്കാര ചടങ്ങുകൾ നടക്കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!