കോഴിക്കോട്:വ്രതശുദ്ധിയുടെ നിറവിൽ ഇന്നു ചെറിയ പെരുനാൾകേരളത്തിൽ ഇന്നു ചെറിയ പെരുന്നാൾ ആഘോഷിക്കുകയാണ്. റംസാൻ 29 പൂർത്തിയാക്കിയാണു വിശ്വാസികൾ ഈദുൽ ഫിത്തർ ആഘോഷങ്ങളിലേക്ക് കടക്കുന്നത്.ഗൾഫ് നാടുകളിലും ഇന്നു തന്നെയാണ് ഈദുൽ ഫിത്തർ ആഘോഷിക്കുന്നത് എന്നതിനാൽ ഇത്തവണ ഒരേ ദിവസമാണ് എല്ലായിടത്തും പെരുന്നാൾ വരുന്നത്.ഒരു മാസം നീണ്ട വ്രതാനുഷ്ഠാനത്തിലൂടെ ആത്മശുദ്ധി വരുത്തിയ വിശ്വാസികൾ ഇന്നു രാവിലെ ഈദ് ഗാഹുകളിലെ പ്രാർഥനയ്ക്കു ശേഷം ആഘോഷത്തിലേക്കു കടക്കും.
വ്രതശുദ്ധിയുടെ നിറവിൽ ഇന്നു ചെറിയ പെരുനാൾ



