മുള്ളൻകൊല്ലി: സെന്റ്.തോമസ് എയുപി സ്കൂളിൽ ജനറൽ ബോഡി യോഗവും ബോധവൽക്കരണ ക്ലാസ്സും വെള്ളിയാഴ്ച രാവിലെ 10 മണിക്ക് നടത്തപ്പെട്ടു. “നിങ്ങളുടെ കുട്ടികളെ എങ്ങനെ മിടുക്കരാക്കാം “എന്ന വിഷയത്തിൽ പാടിച്ചിറ സെൻറ് സെബാസ്റ്റ്യൻസ് എയുപി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ.സജിൻ ജോസ് ക്ലാസ് നയിച്ചു.സ്കൂൾ മാനേജർ റവ. ഫാ. ജോർജ് ആലുക്ക യോഗത്തിന് അധ്യക്ഷത വഹിച്ച ചടങ്ങിന് ഹെഡ് മിസ്ട്രസ് ശ്രീമതി.മിനി ജോൺ ടീച്ചർ സ്വാഗതം ആശംസിച്ചു. പിടിഎ പ്രസിഡൻറ് ശ്രീ.നോബി പള്ളിത്തറ ,എംപിടിഎ പ്രസിഡൻറ് ശ്രീമതി. സബിത പൂത്തോട്ടായിൽ,സീനിയർ അസിസ്റ്റൻറ് ശ്രീമതി.ജോയ്സി ജോർജ് എന്നിവർ സംസാരിച്ചു.2026 -27 അധ്യായനവർഷത്തിലെ പുതിയ പിടിഎ ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചർച്ച നടത്തുകയും ചെയ്തു.കുട്ടികളുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് വിദ്യാലയത്തിൽ നടപ്പിലാക്കുന്ന ഇംഗ്ലീഷ് പ്രോഗ്രാം “ST LINGUA”, പൊതുവിജ്ഞാനം പരിപാടി “STICK “എന്നീ പ്രോജക്ടിനെ പറ്റി ശ്രീ.സെബാസ്റ്റ്യൻ പിജെ സാർ വിശദീകരിച്ചു.
ജനറൽബോഡി യോഗവും,രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സും നടത്തി

