മേപ്പാടിയിൽ കാറും ആംബുലൻസും കൂട്ടി ഇടിച്ച് ആംബുലൻസ് മറിഞ്ഞു, രോഗി മരിച്ചു 

മേപ്പാടി: മേപ്പാടി വിംസ് (WIMS) ആശുപത്രിക്ക് സമീപം കാറും ആംബുലൻസും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ ആംബുലൻസ് മറിയുകയും അതിലുണ്ടായിരുന്ന രോഗിക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവം നടന്ന ഉടൻ തന്നെ പരിക്കേറ്റ രോഗിയെ അടിയന്തര ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയിൽ വച്ച് രോഗി മരണപ്പെടുകയും ചെയ്തു. അപകടത്തിൽ ആംബുലൻസിന്റെ സൈഡിലും കാറിന്റെ മുൻഭാഗത്തും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

 

വൈത്തിരി ഗവണ്മെന്റ് ഹോസ്പിറ്റലിൽ നിന്നും രോഗിയുമായി എത്തിയ ആംബുലൻസ് ആണ് അപകടത്തിൽ പെട്ടത്. ഗുരുതരാവസ്ഥയിൽ വിദഗ്ധ ചികിത്സയ്ക്ക് കൊണ്ടു വരുകയായിരുന്ന ബത്തേരി പഴുപ്പത്തൂർ സ്വദേശി ചപ്പകൊല്ലി ഗോപാലൻ (71)ആണ് മരിച്ചത്. ഗോപാലന്റെ ഭാര്യ മാധവി, ആംബുലൻസ് ഡ്രൈവർ ഷമീർ എന്നവർക്ക് പരിിക്കേറ്റു


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *