ഒറ്റപ്പാലം: തൃക്കട്ടിരിക്കടുത്ത ആറ്റാശ്ശേരിയിലെ ഇസ്ലാമിക്കു സർവീസ് സൊസൈറ്റി ജുമാമസ്ജിദ് ഇമാം മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി (54) യാണ് മരണപ്പെട്ടത്. ചെറിയ പെരുന്നാൾ നമസ്‌കാരം നിർവഹിച്ചു ഖുതുബ പ്രസംഗം നിർവഹിച്ചു കൊണ്ടിരിക്കെയാണ് ഹൃദയാഘാതമുണ്ടായത്..
ആനുകാലിക സംഭവവികാസങ്ങളെ പറ്റിയും, സമുദായഐക്യത്തിൻ്റെ ആവശ്യകതയെ പറ്റിയും, സാഹോദര്യ സ്നേഹത്തെപറ്റിയും വികാരഭരിതനായി ഖുതുബ പ്രസംഗം നടത്തി കൊണ്ടിരിക്കെയാണ് മൗലവി അബ്ദുൽ ഷുക്കൂർ ഖാസിമി കുഴഞ്ഞു വീണത്. പള്ളിയിലുള്ളവർ പ്രഥമ ശുശ്രുഷ നൽകിയെങ്കിലും രക്ഷിക്കാനായില്ല…





