16.5 കിലോ തൂക്കമുള്ള ഭീമൻ കപ്പ വിളവെടുത്തു കർഷകൻ

മുള്ളൻകൊല്ലി: മണ്ണിൽ ഒളിഞ്ഞിരുന്നത് സാധാരണ കപ്പയല്ല, ഒരാൾപ്പൊക്കമുള്ള ഒരു അത്ഭുതം കപ്പ. മുള്ളൻകൊല്ലി കരിമാംകുന്നേൽ ജയ്മോൻ്റെ തോട്ടത്തിലാണ് 16.5 കിലോ തൂക്കമുള്ള ഭീമൻ കപ്പ വിളഞ്ഞത്. കപ്പ വിളവെടുപ്പിനിടെ തൊഴിലാളിയായ മാധവനാണ് മണ്ണടിയിൽ ഈ കൂറ്റൻ കിഴങ്ങ് കണ്ടെത്തിയത് തന്നേക്കാൾ നീളമുള്ള കപ്പ കണ്ട് ആദ്യം ഒന്ന് അമ്പരന്നെങ്കിലും ഉടൻ തന്നെ തോട്ടമുടമ ജയ്മോനെ വിവരമറിയിച്ചു ആദ്യം വിശ്വസിക്കാതിരുന്ന ജയ്മോൻ നേരിട്ടെത്തി കപ്പ കണ്ടതോടെയാണ് തൻ്റെ തോട്ടത്തിലെ ഈ ‘അത്ഭുത വിളവെടുപ്പ്’ ഉറപ്പിച്ചത്. ഒരാൾപ്പൊക്കത്തേക്കാൾ അധികം നീളമുണ്ട് ഈ കപ്പയ്ക്ക്. 16.5 കിലോ തൂക്കമുള്ള കപ്പയുടെചിത്രം നിമിഷനേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായത്.

 

നാട്ടുകാരും കർഷകരും ഒരുപോലെ ഈ ഭീമൻ കപ്പയെ കാണാനായി എത്തുന്നുണ്ട്. കാലാവസ്ഥയും മണ്ണും കനിഞ്ഞപ്പോൾ ജയ്മോൻ്റെ അധ്വാനത്തിന് ലഭിച്ച ഈ മധുരപ്രതിഫലം ഇപ്പോൾ മുള്ളൻകൊല്ലിയിലെ പ്രധാന സംസാരവിഷയമാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *