നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കേരളം, പുതുച്ചേരി, തമിഴ്നാട്, അസം, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് ദിവസം ശമ്പളത്തോടെയുള്ള അവധി നൽകാൻ നിർദേശിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ. വ്യാപാര, വ്യാവസായിക സ്ഥാപനങ്ങളിലെ ഉൾപ്പടെ ജീവനക്കാർക്ക് വോട്ടെടുപ്പ് ദിവസം ശമ്പളത്തോടെയുള്ള അവധി നൽകേണ്ടതാണ്. എല്ലാ ദിവസ വേതന തൊഴിലാളികൾക്കും താൽക്കാലിക ജീവനക്കാർക്കും അവധിക്ക് അർഹതയുണ്ട്. വ്യവസ്ഥകൾ ലംഘിക്കുന്ന തൊഴിലുടമകൾക്കെതിരെ നടപടി എടുക്കുമെന്നും കമ്മീഷൻ പറഞ്ഞു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ നൽകണമെന്ന് എല്ലാ സംസ്ഥാന, കേന്ദ്ര ഭരണ പ്രദേശ സർക്കാരുകളോടും കമ്മീഷൻ അറിയിച്ചു.



