സ്വീപ്: ഇന്ത്യൻ ക്രിക്കറ്റ് താരം സജന സജീവന്റെ ബാറ്റിങിൽ ആവേശമായി സൗഹൃദ ക്രിക്കറ്റ്‌ മത്സരം

പനമരം:സ്വീപിന്റെ ആഭിമുഖ്യത്തിൽ പനമരത്ത് നടത്തിയ സൗഹൃദ ക്രിക്കറ്റ്‌ മത്സരം ഇന്ത്യയുടെ ക്രിക്കറ്റ് അഭിമാനവും രാജ്യാന്തര ക്രിക്കറ്റ് താരവുമായ സജന സജീവന്റെ ബാറ്റിംഗിൽ ആവേശമായി. നിയമസഭാ തെരഞ്ഞെടുപ്പ് ബോധവത്കരണത്തിന്റെ ഭാഗമായി മാനന്തവാടി സബ് കളക്ടറുടെ ടീമും കളക്ടറേറ്റ് ടീമുമാണ് സൗഹൃദ മത്സരത്തിൽ ഏറ്റുമുട്ടിയത്. 44 റണ്ണെടുത്ത് പുറത്താകാതെ നിന്ന സജന മത്സരത്തിലെ ടോപ് സ്കോററായി.

എട്ട് ഓവർ മത്സരത്തിൽ മാനന്തവാടി സബ് കളക്ടർ നേതൃത്വം നൽകിയ ടീം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എട്ട് വിക്കറ്റിന് കളക്ടറേറ്റ് ടീം വിജയിച്ചു. സബ് കളക്ടർ അതുൽ സാഗർ ബോൾ ചെയ്താണ് മത്സരം ഉദ്ഘാടനം ചെയ്തത്. അസിസ്റ്റന്റ് കളക്ടർ പി.പി അർച്ചന, മാനന്തവാടി തഹസിൽദാർ എൽ പ്രിയ, സ്വീപ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *