ജില്ലയില്‍ ആകെയുള്ള 715 ബൂത്തുകളില്‍ നാലെണ്ണം വനത്തിനുള്ളിലാണ്. സുല്‍ത്താന്‍ബത്തേരി നിയോജക മണ്ഡലത്തിലെ കുറിച്യാട്, ചെട്ടിയാലത്തൂര്‍, ചേകാടി പ്രദേശവാസികള്‍ക്കാണ് വോട്ടിനായി വനത്തിനുള്ളില്‍ ബൂത്തുകള്‍ ക്രമീകരിച്ചിരിക്കുന്നത്. കുറിച്യാട് ഏകാധ്യാപക വിദ്യാലയത്തില്‍ ഒരുക്കിയിരിക്കുന്ന ബൂത്ത് നമ്പര്‍ 93 ല്‍ 71 ഗോത്രവര്‍ഗ്ഗക്കാര്‍ വോട്ട് രേഖപ്പെടുത്തും. ബൂത്ത് നമ്പര്‍ 115 ഗവ എല്‍ പി സ്‌കൂള്‍ ചെട്ടിയാലത്തൂര്‍ റൈറ്റ് വിങ്ങില്‍ 133 പേര്‍ വോട്ട് രേഖപ്പെടുത്തും. ചേകാടി ഗവ എല്‍ പി സ്‌കൂളിലെ ബൂത്ത് നമ്പര്‍ 26 ല്‍ 747 പേരും ബൂത്ത് നമ്പര്‍ 27 ല്‍ 368 പേരും വോട്ട് രേഖപ്പെടുത്തും.
ജില്ലയിൽ വനത്തിനുള്ളില്‍ നാല് ബൂത്തുകള്‍



