തൊണ്ടർനാട് : തൊണ്ടർനാട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ കോറോം, നിരവിൽപ്പുഴ, പൊർലോം ഭാഗങ്ങളിലെ ഹോട്ടലുകൾ, ബേക്കറി ,കൂൾബാർ, ഭക്ഷണം വിതരണം ചെയ്യുന്ന മറ്റ് സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഹെൽത്തി കേരള പരിപാടിയുടെ ഭാഗമായി പരിശോധന നടത്തി. പരിശോധനയിൽ, COTPA നിയമം പാലിക്കാത്ത സ്ഥാപനങ്ങൾക്ക് എതിരെയും ആരോഗ്യത്തിന് ഹാനികരമായി ഭക്ഷണസാധനങ്ങൾ വിൽപ്പന നടത്തുന്ന സ്ഥാപനങ്ങൾക്ക് എതിരെയും നടപടിയെടുത്തു. 4200 രൂപ പിഴ ഇടാക്കി. ഇനിയും പരിശോധന തുടരുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ ടി.സി രമേഷ് കുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിജു പാലേരി, എം.കെ രജീഷ് എന്നിവർ നേതൃത്വം നൽകി.