എറണാകുളം:ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിക്കുന്നതിനിടെ പാളത്തിലേക്ക് വീണ യുവതിക്ക് ദാരുണാന്ത്യം. കൊല്ലം സ്വദേശിനി ചിപ്പി(35)യാണ് ട്രെയിനിനടിയിലേക്ക് വീണ് മരിച്ചത്.
വ്യാഴാഴ്ച എറണാകുളം ജങ്ഷൻ(സൗത്ത്) റെയില്‍വേ സ്‌റ്റേഷനിലായിരുന്നു സംഭവം. വഞ്ചിനാട് എക്‌സ്പ്രസ് പ്ലാറ്റ്‌ഫോമില്‍നിന്ന് നീങ്ങിത്തുടങ്ങിയതിന് പിന്നാലെയാണ് യുവതി ട്രെയിനില്‍ ഓടിക്കയറാൻ ശ്രമിച്ചത്. എന്നാല്‍, കാല്‍വഴുതി പാളത്തിലേക്ക് വീഴുകയും യുവതിയുടെ ശരീരത്തിലൂടെ ട്രെയിൻ കയറിയിറങ്ങുകയുമായിരുന്നു. സംഭവസ്ഥലത്തുവെച്ച് തന്നെ യുവതി മരിച്ചു.
ബാഗില്‍നിന്ന് കിട്ടിയ തിരിച്ചറിയല്‍ കാർഡുകളും മറ്റും പരിശോധിച്ചാണ് പോലീസ് യുവതിയെ തിരിച്ചറിഞ്ഞത്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകിട്ടോടെ മൃതേദഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.



