ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന് തെറിച്ചു വീണ് 6 വയസ്സുകാരന് ദാരുണാന്ത്യം

പാലക്കാട് : ചാലിശ്ശേരിയിൽ പിതാവ് ഓടിച്ച ഗുഡ്സ് ഓട്ടോറിക്ഷയിൽ നിന്ന്തെറിച്ചു വീണു അതേ വാഹനത്തിന്റെ ടയർ കയറി ആറുവയസ്സുകാരന് ദാരുണാന്ത്യം. കോതച്ചിറ പുത്തൻ പീടികയിൽ ഹനീഫയുടെ മകൻ മുഹമ്മദ് ഹൈസിനാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് ആലിക്കരയിൽ അപകടമുണ്ടായത്.

 

പിതാവിന് ഒപ്പം ഗുഡ്സ് ഓട്ടോറിക്ഷയുടെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്ന് യാത്ര ചെയ്തിരുന്ന ആറുവയസ്സുകാരനായ മകൻ വാഹനത്തിന്റെ വാതിൽ തുറന്നു പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. റോഡിൽ വീണ കുട്ടിയുടെ ശരീരത്തിലൂടെ അതേ വാഹനത്തിന്റെ ചക്രം കയറിയിറങ്ങി. ഉടൻതന്നെ പെരുമ്പിലാവിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും കുട്ടിയുടെ മരണം സംഭവിച്ചിരുന്നു.ചാലിശ്ശേരി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. തൃശ്ശൂർ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *