മണിക്കൂറുകൾ മാത്രം അകലെയുള്ള ഫിഫ ലോകകപ്പിനോടനുബന്ധിച്ച് ഉപഭോക്താക്കൾക്കും ഫുട്ബോൾ ആരാധകർക്കും പ്രത്യേക ഓഫർ പദ്ധതിയുമായി സപ്ലൈകോ. ‘സപ്ലൈകോ സോക്കർ ഇലവൻ’ enna പേരിലാണ് പരിപാടി അവതരിപ്പിക്കുന്നത്. ജൂൺ 15 മുതലാണ്പദ്ധതിക്ക് തുടക്കമാകുന്നത്. ഈ പദ്ധതിയിലൂടെ ലോകകപ്പിലെ പ്രമുഖ 11 ടീമുകളെ സപ്ലൈകോയുടെ 11 ശബരി ഉൽപ്പന്നങ്ങളുമായി ബന്ധപ്പെടുത്തിയാണ് ആകർഷകമായ വിലക്കിഴിവുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഓരോ ടീമുകളെയും സപ്ലൈകോ ഓരോ ഉൽപ്പന്നങ്ങളുടെ ബന്ധപ്പെടുത്തിയിട്ടുണ്ട്. അതനുസരിച്ച് ഓരോ പോരാട്ടത്തിലും ടീമുകൾ നേടുന്ന ഗോളുകളുടെ എണ്ണത്തിന് തുല്യമായ ശതമാനം വിലക്കിഴിവ് അതുമായി ബന്ധപ്പെടുത്തിയിരിക്കുന്ന ശബരി ഉൽപ്പന്നത്തിന് ലഭിക്കുകയും ചെയ്യും.
ഈ വിലക്കിഴിവ് നിരക്ക് ആ ടീമിന്‍റെ അടുത്ത മത്സരം ആരംഭിക്കുന്നതുവരെ മാത്രമായിരിക്കും പ്രാബല്യത്തിൽ ഉണ്ടാകുക. തുടർന്ന് പുതിയ മത്സരത്തിലെ ഗോൾനേട്ടത്തിന്‍റെ അടിസ്ഥാനത്തിൽ വിലക്കിഴിവ് പുതുക്കി നിശ്ചയിക്കുകായും ചെയ്യും. ലോകകപ്പിൽ നിന്ന് ടീമുകൾ പുറത്തതാകുന്ന ഘട്ടത്തിൽ അതുമായി ബന്ധപ്പെട്ട വിലക്കിഴിവും അവസാനിക്കും.
ബ്രസീൽ, ജർമ്മനി, നെതർലാൻഡ്, സ്പെയിൻ, ബെൽജിയം, ഫ്രാൻസ്, അർജന്റീന, ഇംഗ്ലണ്ട്, പോർച്ചുഗൽ, ക്രൊയേഷ്യ, മൊറോക്കോ എന്നീ ടീമുകളാണ് ‘സപ്ലൈകോ ഇലവൻ’ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. നെതർലാൻഡ് – ശബരി സാമ്പാർപ്പൊടി, സ്പെയിൻ – ശബരി പുട്ടുപൊടി, അർജന്റീന – ശബരി പായസം മിക്സ്, ബെൽജിയം – ശബരി സൂപ്പർ ഫൈൻ ഡസ്റ്റ് ടീ, പോർച്ചുഗൽ – ശബരി മുളകുപൊടി, ക്രൊയേഷ്യ – ശബരി വെളിച്ചെണ്ണ, ഇംഗ്ലണ്ട് – ശബരി ഉപ്പ്, മൊറോക്കോ – ശബരി ഹോട്ടൽ ബ്ലെൻഡ് ടീ, ഫ്രാൻസ് – ശബരി ഗോൾഡ് ടീ എന്നിങ്ങനെയാണ് ടീമുകളെയും ഉൽപ്പന്നങ്ങളെയും ക്രമീകരിച്ചിട്ടുള്ളത്.

