കൽപ്പറ്റ: വയനാട് ജില്ലാ റൈഫിൾ അസോസിയേഷൻ്റെ നേതൃത്വത്തിൽ പത്ത് ദിവസത്തെ പരിശീലന പരിപാടി സംഘടിപ്പിച്ചുപരിശീലന പരിപാടിയിൽ ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നും നിരവധി കുട്ടികൾ പങ്കെടുത്തു ജില്ലാ സംസ്ഥാന ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച വരെ ചടങ്ങിൽ ആദരിച്ചു.
2025-ൽ ദേശീയ തലത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശിവ ദർശ് ദിനേശ്, വൈഗ എസ്. നെഫി എൽദോ എന്നിവരെ ആദരിച്ചു. നോർത്ത് വയനാട് ഡി എഫ് ഒ സന്തോഷ് കുമാർ ആർ ഐ. എഫ് എസ് മുഖ്യാതിഥിയായിരുന്നു റേഞ്ച് ഓഫീസർമാരായ സുനിൽ പി. ആർ, ഹരിലാൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു . അസോസിയേഷൻ സെക്രട്ടറി എം.കെ. ജിനചന്ദ്രൻ , പരിശീലകരായ മനോജ് ഐസക്ക്, പോൾസൺ വർഗ്ഗീസ്, ശാന്തി പ്രസാദ്, രലു എന്നിവർ പരിശീലന പരിപാടിക്ക് നേതൃത്വം നൽകി

