നാളെ കോണ്‍ഗ്രസ് അധികാരത്തിലെത്തുന്ന സുദിനം, മുഖ്യമന്ത്രി ചര്‍ച്ചയില്‍ ആശങ്ക വേണ്ട’; അടൂര്‍ പ്രകാശ്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ, സംസ്ഥാനത്ത് ഭരണമാറ്റം ഉറപ്പെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. നാളെ കോണ്‍ഗ്രസ് അധികാരത്തിലേക്ക് തിരിച്ചുവരുന്ന സുദിനമാണെന്നും മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തില്‍ ആര്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം പറഞ്ഞു. വോട്ടെണ്ണലിന് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

 

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസിന് കൃത്യമായ രീതിയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ‘മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഘടനയല്ല കോണ്‍ഗ്രസിന്റേത്. ആരെ വേണമെങ്കിലും മുഖ്യമന്ത്രിയാക്കാന്‍ സിപിഎമ്മിന് സാധിക്കുമായിരിക്കും. എന്നാല്‍ കോണ്‍ഗ്രസില്‍ അന്തിമ തീരുമാനം എഐസിസി കൈക്കൊള്ളും. എഐസിസി എടുക്കുന്ന എന്ത് തീരുമാനവും ഞങ്ങള്‍ ഒറ്റക്കെട്ടായി നടപ്പിലാക്കും,’ അടൂര്‍ പ്രകാശ് പറഞ്ഞു.

 

അധികാരത്തിലെത്തിയാല്‍ കാര്യങ്ങള്‍ തീരുമാനിക്കാന്‍ വൈകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ‘വേഗത്തില്‍ ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി തീരുമാനങ്ങള്‍ എടുക്കും. യുഡിഎഫിന് തികഞ്ഞ വിജയപ്രതീക്ഷയുണ്ട്. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് ആഞ്ഞടിച്ചു എന്ന കാര്യത്തില്‍ ഒരു സംശയവും വേണ്ട,’ അദ്ദേഹം പറഞ്ഞു.

 

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അധികാരം പിടിച്ചെടുക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് യുഡിഎഫ് ക്യാമ്പ്. എക്‌സിറ്റ് പോളുകള്‍ യുഡിഎഫിന് അനുകൂലമായ സൂചനകള്‍ നല്‍കുന്നതിനിടെയാണ് കണ്‍വീനറുടെ ഈ ആത്മവിശ്വാസം പ്രകടിപ്പിക്കല്‍. അതേസമയം, എല്‍ഡിഎഫ് ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുമ്പോള്‍ എന്‍ഡിഎ തങ്ങളുടെ സാന്നിധ്യം ശക്തമാക്കാനുള്ള തയ്യാറെടുപ്പിലാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *