സംസ്ഥാനത്ത് നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമായ മുന്നേറ്റവുമായി UDF

തിരുവനന്തപുരം :നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്പോള്‍ വ്യക്തമായ മുന്നേറ്റവുമായി UDF. സംസ്ഥാനത്ത് പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം UDF വീണ്ടും അധികാരത്തിലേക്ക് എന്നതിന്‍റെ ഫലസൂചനകളാണ് പുറത്ത് വരുന്നത്. വോട്ടെണ്ണൽ നാല് മണിക്കൂർ പിന്നിടുമ്പോള്‍ ആകെയുള്ള 140 മണ്ഡലങ്ങളില്‍ UDF 98 സീറ്റില്‍ ലീ‍ഡ് ചെയ്യുന്നു. കഴിഞ്ഞ തവണ 99 സീറ്റുമായി രണ്ടാം തവണയും അധികാരത്തിലെത്തിയ LDF, നിലവില്‍ 39 സീറ്റുകളില്‍ മുന്നിലാണ്. നിയമസഭയില്‍ ഇത്തവണ അക്കൗണ്ട് തുറക്കുമെന്ന ഉറപ്പുമായി എത്തിയ NDA 2 മണ്ഡലങ്ങളില്‍ ലീഡ് ചെയ്യുന്നു. എക്സിറ്റ് പോള്‍ ഫലങ്ങളെ ശരിവെക്കുന്ന തരത്തിലുള്ള ഫല സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *