മലപ്പുറം: എടവണ്ണപ്പാറ വെട്ടത്തൂരില്‍ യുവാവ് ആത്മഹത്യ ചെയ്തു. വെട്ടത്തൂർ കാഞ്ഞിരംകുഴി യാസർ (18) ആണ് മരിച്ചത്.ജോലി ചെയ്തിരുന്ന മൊബൈല്‍ കടയില്‍ നിന്നും മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചെന്ന ആരോപണത്തിന് പിന്നാലെയാണ് ആത്മഹത്യയെന്ന് കുടുംബം പറയുന്നു. മോഷണം ആരോപിച്ച് യാസറിനെ മർദ്ദിച്ചതായും കുടുംബം പറഞ്ഞു. സംഭവത്തെ തുടന്ന് യാസറിൻറെ മാതാവ് വാഴക്കാട് പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് യാസറിനെ വീട്ടിലെ മുറിയില്‍ ഫാനില്‍ തൂങ്ങി ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികള്‍ അത്തരം തോന്നല്‍ ഉണ്ടാക്കിയാല്‍ കൗണ്‍സലിംഗ് പിന്തുണക്കായി ഈ നമ്പറുകളില്‍ വിളിക്കാം 1056, 0471- 2552056)


