ബത്തേരി: സുൽത്താൻ ബത്തേരി നിയമസഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി ഐ.സി. ബാലകൃഷ്ണന് ഉജ്ജ്വല വിജയം. വോട്ടെണ്ണൽ പൂർത്തിയായപ്പോൾ എതിർ സ്ഥാനാർത്ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് അദ്ദേഹം വിജയം ഉറപ്പിച്ചത്.മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും ജനങ്ങൾക്കിടയിലുള്ള വലിയസ്വാധീനവുമാണ് ഐ.സി. ബാലകൃഷ്ണന്റെ വിജയത്തിന് കരുത്തായത്.വോട്ടെണ്ണലിന്റെ തുടക്കം മുതൽ വ്യക്തമായ ആധിപത്യം പുലർത്തിയ അദ്ദേഹം മണ്ഡലം നിലനിർത്തുകയായിരുന്നു. വിജയത്തിന് പിന്നാലെ യുഡിഎഫ് പ്രവർത്തകർ.മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വലിയ ആഹ്ലാദപ്രകടനങ്ങൾ നടത്തി വരികയാണ്.

