മാനന്തവാടി: മാനന്തവാടി നിയമസഭാ മണ്ഡലത്തിൽ അത്യന്തം വാശിയേറിയ പോരാട്ടത്തിനൊടുവിൽ യുഡിഎഫ് സ്ഥാനാർത്ഥി ഉഷാ വിജയൻ വിജയിച്ചു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതൽ എൽഡിഎഫ് സ്ഥാനാർത്ഥി ഒ.ആർ. കേളുവും ഉഷാ വിജയനും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നത്. ലീഡ് നില പലതവണ മാറിമറിഞ്ഞെങ്കിലും ഒടുവിൽ ഉഷാ വിജയൻ വിജയമുറപ്പിക്കുകയായിരുന്നു.
കഴിഞ്ഞ തവണ എൽഡിഎഫ് വിജയിച്ച മണ്ഡലം ഇത്തവണ ശക്തമായ പോരാട്ടത്തിലൂടെ യുഡിഎഫ് തിരിച്ചുപിടിച്ചു. തുടക്കം മുതൽ തന്നെ ഇരു മുന്നണികളും തമ്മിൽ വലിയ ആത്മ വിശ്വാസത്തിലായിരുന്നുവെങ്കിലും വോട്ടെണ്ണൽ പുരോഗമിച്ചതോടെ യുഡിഎഫ് വ്യക്തമായ മേൽക്കൈ നേടുകയായിരുന്നു. വിജയത്തിന് പിന്നാലെ മണ്ഡലത്തിലുടനീളം യുഡിഎഫ് പ്രവർത്തകർ വലിയ രീതിയിലുള്ള വിജയാഘോഷങ്ങൾ സംഘടിപ്പിച്ചു വരികയാണ്


