മീനങ്ങാടി 54-ന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബത്തേരി കുപ്പാടി കുന്നുപ്പിള്ളില്‍ സ്വദേശികളായ ജൊഹാന്‍, ജോബി, ജെയ്സണ്‍, ജാന്‍സി, സാറക്കുട്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്ന് പുലര്‍ച്ചെ 3:45-ഓടെയായിരുന്നു അപകടം.എറണാകുളത്ത് നിന്ന് വരികയായിരുന്ന കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാര്‍ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. പരിക്കേറ്റവരെ മീനങ്ങാടി സ്വകാര്യ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
മീനങ്ങാടിയില്‍ കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; 5 പേർക്ക് പരിക്ക്


