പത്തനംതിട്ട: സിനിമ – സീരിയൽ താരം സന്തോഷ് കെ നായർ (66) അന്തരിച്ചു. ഇന്നുരാവിലെ ആറരയോടെ അടൂർ ഏനാത്തുണ്ടായ വാഹനാപകടത്തിലാണ് അന്ത്യം. നൂറിലേറെ സിനിമകളിൽ വേഷമിട്ട താരമാണ്.സന്തോഷും ഭാര്യ രാജലക്ഷ്‌മിയുമാണ് കാറിലുണ്ടായിരുന്നത്. കോട്ടയം ഭാഗത്തേയ്ക്ക് വരികയായിരുന്നു. വാഹനം നിയന്ത്രണം തെറ്റി എതിരെവന്ന ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സന്തോഷ് ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്നാണ് നിഗമനം. ഇരുവരെയും അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. എട്ടുമണിയോടെ മരണം സ്ഥിരീകരിച്ചു. രാജലക്ഷ്മിയുടെ പരിക്ക് ഗുരുതരമല്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. മോഹിനിയാട്ടമാണ് സന്തോഷ് അവസാനമായി അഭിനയിച്ച ചിത്രം.
നടൻ സന്തോഷ് കെ നായർ വാഹനാപകടത്തിൽ മരിച്ചു

