ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍ സംവിധാനം ചെയ്യുന്ന ‘ദ് ഒഡീസി’ പുതിയ ട്രെയിലര്‍ എത്തി. ഓസ്‌കര്‍ ചിത്രം ഓപ്പണ്‍ഹൈമറിന് ശേഷം നോളന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ് ഒഡീസി’. പൂര്‍ണമായും ഐമാക്സ് ഫിലിം ക്യാമറകളില്‍ ചിത്രീകരിച്ച ആദ്യത്തെ വാണിജ്യ ചിത്രമാണിത്. ഹോമറിന്റെ ഇതിഹാസ ഗ്രീക്ക് പുരാണമായ ഒഡീസിയെ അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. ട്രോജന്‍ യുദ്ധത്തിനുശേഷം ഭാര്യ പെനലോപ്പിനടുത്തേക്ക് പോകുന്ന ഇത്താക്കയിലെ രാജാവ് ഒഡീഷ്യസിന്റെ ക്ലാസിക് കഥയാണ് ഒഡീസി. നോളന്റെ എപ്പിക് ആക്ഷന്‍ ഫാന്റസിയില്‍ നടന്‍ മാറ്റ് ഡാമണ്‍, നിത്യനായകനായ ഒഡീഷ്യസായി അഭിനയിക്കും. ടോം ഹോളണ്ട്, ആനി ഹാത്ത്വേ, ജോണ്‍ ബെര്‍ന്താല്‍, സെന്‍ഡായ, ലുപിറ്റ ന്യോങ്കോ, റോബര്‍ട്ട് പാറ്റിന്‍സണ്‍, ചാര്‍ലിസ് തെറോണ്‍, മിയ ഗോത്ത് എന്നിവരും ചിത്രത്തിലുണ്ട്. യൂണിവേഴ്‌സല്‍ പിക്‌ചേഴ്‌സാണ് നിര്‍മാണം. ചിത്രം 2026 ജൂലൈ 17ന് തിയറ്ററുകളിലെത്തും.



