എൽഡിഎഫ് യോഗം ഇന്ന്

എൽഡിഎഫ് യോഗം ഇന്ന് ചേരും. ഇന്ന് രാവിലെ 11 മണിക്കാണ് യോഗം. ഘടകകക്ഷികളെ വിശ്വസത്തിലെടുത്തു തിരുത്തി മുന്നോട്ട് പോകുമെന്ന് ഇന്നലെ സിപിഐഎം നേതൃയോഗത്തിൽ തീരുമാനിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് അപ്രതീക്ഷിത പരാജയമാണ് ഉണ്ടായതെന്ന് പറഞ്ഞ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റ‌ർ ബ്രാഞ്ച് തലംവരെ ചർച്ച നടത്തി പരാജയകാരണം പരിശോധിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ജനങ്ങളെ വിശ്വാസത്തിലെടുത്ത് തിരിച്ചടി വിലയിരുത്തുമെന്നും പാർടി പ്രവർത്തകരുടെയും എൽഡിഎഫ് ഘടക കക്ഷികളുടെയും ജനങ്ങളുടെയും അഭിപ്രായങ്ങൾ പരിഗണിച്ച് ഇതിൽ പരിശോധന നടത്തുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. സംഘടനാപരവും രാഷ്ട്രീയവുമായ പ്രശ്നങ്ങളും വിവിധ പ്രചാരവേലകളും തെരഞ്ഞെടുപ്പിൽ തിരിച്ചടിക്ക് ഇടയാക്കിയെന്നാണ് പാ‌ർട്ടിയുടെ വിലയിരുത്തൽ.

 

മെയ്, ജൂൺ മാസങ്ങളിൽ പാർടിയുടെ എല്ലാ ഘടകങ്ങളും വിളിച്ചുചേർക്കാനാണ് തീരുമാനം. ഈ യോഗങ്ങളിൽ പ്രവർത്തകർക്ക് പറയാനുള്ളത് കേൾക്കും. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ പങ്കെടുത്ത് കൊണ്ട് ജില്ലാ സെക്രട്ടേറിയറ്റും രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ജില്ലാ കമ്മിറ്റികളും ചേരുമെന്നും പാർട്ടി സെക്രട്ടറി അറിയിച്ചു. ഏല്ലാ ഏരിയാ കമ്മിറ്റികളും സംസ്ഥാന കമ്മറ്റി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് ചേരുക. ലോക്കൽ കമ്മിറ്റികളിൽ ജില്ലാ കമ്മിറ്റി അംഗങ്ങളും ബ്രാഞ്ച് കമ്മിറ്റികളിൽ ഏരിയാ കമ്മിറ്റി അംഗങ്ങളും പങ്കെടുത്താണ് യോഗം ചേരുക. ഇത്തരം യോഗങ്ങളിലെ ചർച്ചകൾ കൂടി പരിഗണിച്ചാണ് പാർടി തെരഞ്ഞെടുപ്പ് റിവ്യൂ തയ്യാറാക്കുമെന്നും എം വി ഗോവിന്ദൻ മാസ്റ്റർ ഇന്നലെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *