തമിഴ്‌നാട്ടിൽ വീണ്ടും ട്വിസ്റ്റ്, ടിവികെയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ഗവർണർ, വിജയുടെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തിൽ

ചെന്നെ:തമിഴ്നാട് രാഷ്ട്രീയത്തിൽ സിനിമപോലെ ട്വിസ്റ്റോട് ട്വിസ്റ്റ്. 120 പേരുടെ പിന്തുണ ഉറപ്പിച്ച് നാളെ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കം തുടങ്ങിയ ടി.വി.കെയ്ക്ക് തിരിച്ചടിയായി ലോക്ഭവൻ നടപടി. വിജയുടെ ഭൂരിപക്ഷം ഉറപ്പായില്ലെന്ന് ലോക്ഭവൻ അറിയിച്ചതായാണ് റിപ്പോർട്ട്

 

ഇപ്പോൾ 116 പേരുടെ പിന്തുണക്കത്ത് മാത്രമേ ലഭിച്ചിട്ടുള്ളൂ എന്നും ഭൂരിപക്ഷം ഉറപ്പിക്കാതെ സത്യപ്രതിജ്ഞ അനുവദിക്കില്ലെന്നും ഗവർണർ അറിയിച്ചു. 118 എം.എൽ.എമാരുടെ പിന്തുണ ഗവർണർക്ക് ബോദ്ധ്യപ്പെട്ടില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു.വിജ‌യിനെ ക്ഷണിക്കാവുന്ന സാഹചര്യം ആയിട്ടില്ല എന്നും ലോക്ഭവൻ വ്യക്തമാക്കി. പിന്തുണ പ്രഖ്യാപിച്ച വി.സി.കെയുടെയും ലീഗിന്റെയും കത്ത് ലോക്ഭവനിൽ എത്തിയിട്ടില്ലെന്നുമാണ് സൂചന. വി.സി.കെയുടെ നിലപാടിൽ അവ്യക്തത തുടരുകയാണ്. പിന്തുണക്കത്ത് നൽകാനാകില്ലെന്ന് ലീഗും അറിയിച്ചതായാണ് റിപ്പോർട്ട്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *