കൽപ്പറ്റ :വെങ്ങപ്പള്ളി തടിമിലിന് സമീപം വാഹനാപകടം രണ്ട് യുവാക്കൾക്ക് പരിക്കേറ്റു. കാറും സ്കൂട്ടറും ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇന്ന് വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. അപകടത്തിൽ വാകേരി സ്വദേശി കുഴിക്കാട്ടിൽ റിയാസ്, വെള്ളമുണ്ട സ്വദേശി പാട്ടാശ്ശേരി റഷീദ് എന്നിവർക്കാണ് പരിക്കേറ്റത്.ഇരുവരെയും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലെ യാത്രക്കാർക്ക് പരിക്കില്ല. സ്ഥിരം അപകടമേഖലയിലാണ് ഇന്നും അപകടം ഉണ്ടായതെന്ന് നാട്ടുകാർ പറഞ്ഞു.
വെങ്ങപ്പള്ളിയിൽ വാഹനാപകടം രണ്ട് യുവാക്കൾക്ക് പരിക്ക്

