മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം

കല്‍പ്പറ്റ: മെഡിസെപ്പിലെ അപാകം പരിഹരിക്കണമെന്ന് കേരള പോലീസ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പെന്‍ഷന്‍കാര്‍ക്ക് ശമ്പള കുടിശിക അനുവദിക്കണമെന്ന ആവശ്യവും ഉന്നയിച്ചു. എംജിടി ഓഡിറ്റോറിയത്തില്‍(സി. കരുണാകരന്‍ നഗര്‍) സംസ്ഥാന വൈസ് പ്രസിഡന്റ് ഇ. യു. പോള്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.ജെ. സഖറിയാസ് അധ്യക്ഷത വഹിച്ചു.

 

കോഴിക്കോട് റൂറല്‍ ജില്ലാ പ്രസിഡന്റ് വി.കെ. നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി എ.വി. പൗലോസ് റിപ്പോര്‍ട്ടും ട്രഷറര്‍ എം. ശ്രീപദ്മനാഭന്‍ വരവുചെലവ് കണക്കും അവതരിപ്പിച്ചു.എ.ഒ. വര്‍ഗീസ്, എ.പി. ചാക്കോ, ജോസ് തോമസ്, എന്‍.എ. വിനയ, രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ടി.ജെ. സഖറിയാസ്(പ്രസിഡന്റ്), വി. രാമനുണ്ണി(സെക്രട്ടറി), കെ. പദ്മനാഭന്‍(ട്രഷറര്‍), ഇ.യു. പോള്‍(സംസ്ഥാന നിര്‍വാഹക സമിതിയംഗം) എന്നിവരെ തെരഞ്ഞെടുത്തു. സ്വാഗതസംഘം ചെയര്‍മാന്‍ അബു ഏലിയാസ് സ്വാഗതവും കണ്‍വീനര്‍ എസ്. പ്രകാശ് നന്ദിയും പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *