മലപ്പുറം: കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നതിനിടെ മുസ്ലിം ലീഗ് നേതൃയോഗം ഇന്ന്.ബുധനാഴ്ച രാവിലെ 10 മണിക്ക് യോഗം ചേരാനാണ് തീരുമാനിച്ചിരിക്കുന്നത്. മുഖ്യമന്ത്രി ആരെന്ന കാര്യത്തിൽ തീരുമാനം വൈകുന്നതിനിടെയാണ് ലീഗ് യോഗം എന്നതാണ് ശ്രദ്ധേയം. നേരത്തേതന്നെ മുഖ്യമന്ത്രി ചർച്ച നീളുന്നതിൽ ലീഗ് അതൃപ്തി പ്രകടിപ്പിച്ചിരുന്നു.വിഷയത്തിൽ പാർട്ടിക്കുള്ളിൽ അതൃപ്തി പുകയുന്നതിനിടെയാണ് നേതൃയോഗം.
മുഖ്യമന്ത്രി തീരുമാനം വൈകുന്നു; ഇന്ന് പാണക്കാട്ട് മുസ്ലിം ലീഗിന്റെ നേതൃയോഗം

