എസ്എസ്എല്‍സി പുനര്‍മൂല്യനിര്‍ണയം; ഇന്ന് (മെയ് 16) മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം; എങ്ങനെ അപേക്ഷിക്കാം? ചെയ്യേണ്ടത് ഇത്ര മാത്രം

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷാ ഫലം പുറത്തുവന്നതിന് പിന്നാലെ, പുനര്‍മൂല്യനിര്‍ണയത്തിനുള്ള നടപടിക്രമങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് തുടക്കമിട്ടു. ഇന്ന് (മെയ് 16) മുതല്‍ 21 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം. സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കാവുന്നതാണ്. ഗ്രേഡില്‍ തൃപ്തരല്ലാത്തവര്‍ക്ക് അപേക്ഷിക്കാം. sslcexam.kerala.gov.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഈ വെബ്‌സൈറ്റിലെ ഹോം പേജില്‍ അപേക്ഷിക്കുന്നതിനുള്ള ലിങ്ക് ലഭ്യമാണ്. ഇതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന പേജ് വഴിയാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റര്‍ നമ്പര്‍, ജനനത്തീയതി, പേര്, സെന്ററിന്റെ പേര്, സെന്ററിന്റെ കോഡ്, മീഡിയം എന്നീ വിശദാംശങ്ങളും നല്‍കണം.

 

തുടര്‍ന്ന് ഓരോ വിഷയങ്ങള്‍ക്ക് നേരെ റീവാലുവേഷന്‍, ഫോട്ടോകോപ്പി, സ്‌ക്രൂട്ടിനി എന്നിവ തിരഞ്ഞെടുക്കുന്നതിനുള്ള ഓപ്ഷനുകളുണ്ടാകും. ഇതില്‍ വേണ്ടത് ഏതൊക്കെയാണെന്ന് തിരഞ്ഞെടുക്കണം. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവ ഐടി പേപ്പറിന് ബാധകമല്ല.

 

പുനർമൂല്യനിർണ്ണയത്തിന് അപേക്ഷിക്കുകയാണെങ്കിൽ സൂക്ഷ്മപരിശോധനയ്ക്ക് അപേക്ഷിക്കേണ്ടതില്ല. പുനർമൂല്യനിർണ്ണയം, ഫോട്ടോകോപ്പി, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് പേപ്പറിന് യഥാക്രമം 400, 200, 50 രൂപയാണ് ഫീസ്. അപേക്ഷയുടെ പ്രിന്റൗട്ട്, ഫീസ് എന്നിവ പരീക്ഷ എഴുതിയ പരീക്ഷാ കേന്ദ്രത്തിലെ ഹെഡ്മാസ്റ്റർക്ക് സമർപ്പിക്കണം. ഫീസ് അടച്ചതും ഹെഡ്മാസ്റ്റർ സ്ഥിരീകരിച്ചതുമായ അപേക്ഷകൾ മാത്രമേ പരിഗണിക്കുകയുള്ളൂ.

 

അപേക്ഷകളും, ഫീസും പരീക്ഷാഭവനില്‍ നേരിട്ട് സ്വീകരിക്കില്ല. അടയ്ക്കുന്ന തുക പിന്നീട് മടക്കികൊടുക്കുകയോ, മറ്റേതെങ്കിലും ആവശ്യത്തിന് മാറ്റി പരിഗണിക്കുകയോ ചെയ്യുന്നതല്ല. പുനര്‍മൂല്യ നിര്‍ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകള്‍ക്ക് പ്രത്യേക പുനഃപരിശോധന ആവശ്യമില്ല. ഫോട്ടോ കോപ്പി ലഭിച്ചതിനു ശേഷം പുനര്‍മൂല്യനിര്‍ണയത്തിന് നല്‍കുന്ന അപേക്ഷകള്‍ സ്വീകരിക്കില്ല. എ പ്ലസ് ലഭിക്കുന്ന വിഷയങ്ങള്‍ക്കും പുനര്‍മൂല്യനിര്‍ണയത്തിന് അപേക്ഷിക്കാം. പുനര്‍മൂല്യനിര്‍ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് ഫീസ് തിരികെ കൊടുക്കും.

 

പുനര്‍മൂല്യനിര്‍ണയത്തില്‍ ഉയര്‍ന്ന ഗ്രേഡ് ലഭിക്കുന്നവര്‍ക്ക് പുതിയതായി ലഭിച്ച ഗ്രേഡുകള്‍ ഉള്‍പ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ പ്രഥമാധ്യാപകര്‍ വഴി വിതരണം ചെയ്യും. ഇതോടൊപ്പം ഫീസും തിരികെ നല്‍കും


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *