വൈത്തിരി : പഴയ വൈത്തിരിയിൽ കെഎസ്ആർടിസി ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ അച്ഛന് പിന്നാലെ ഭാര്യയും മകനും മരണപ്പെട്ടു. ബത്തേരി ചീരാൽ പഴൂർ നാരായണൻ (44) ഭാര്യ ഷിജി, മകൻ അഭി (18) എന്നിവരാണ് മരിച്ചത്.

മാനന്തവാടിയിലേക്ക് വരുന്ന KSRTC മിന്നൽ ബസ്സ് കോഴിക്കോട് ഭാഗത്തേക്ക് പോവുന്ന ഓട്ടോറിക്ഷയു മായാണ് കൂട്ടിയിടിച്ചത്. മൃതദേഹം വൈത്തിരി താലൂക്ക് ആശുപത്രിയിൽ. മറ്റു രണ്ട് പേരയും മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല, ഇവരുടെ മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ

