കുടവയറിന് കാരണം അഞ്ച് ഭക്ഷണശീലം

പലരും സാധാരണമെന്ന് കരുതുന്ന അഞ്ച് ശീലങ്ങളാണ് പ്രധാനമായും കുടവയറിന് കാരണം. നമ്മുടെ ഭക്ഷണശീലം ഒരു ഘടകമാണ്. രാവിലെ ബ്രെഡ്, ഉച്ചയ്ക്ക് ചോറും രാത്രി ചപ്പാത്തിയും കഴിക്കുന്ന ഭക്ഷണക്രമം നമ്മളറിയാതെ തന്നെ ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് വര്‍ധിക്കാന്‍ കാരണമാകുന്നുണ്ട്. അമിത കാര്‍ബോഹൈഡ്രേറ്റ് ശരീരത്തില്‍ ഗ്ലൂക്കോസായി മാറുന്നു. ഇത് ഊര്‍ജമായി ഉപയോഗിക്കപ്പെട്ടില്ലെങ്കില്‍ ശരീരത്തില്‍ കൊഴുപ്പായി സംഭരിക്കപ്പെടുകയും ഇത് തടിയും വയറും കൂടാന്‍ കാരണമാവുകയും ചെയ്യുന്നു. മാനസിക സമ്മര്‍ദം ശരീരത്തിന്റെ രാസഘടനയില്‍ മാറ്റങ്ങള്‍ വരുത്തും.

 

ഉറക്കക്കുറവ്, സമ്മര്‍ദം നിറഞ്ഞ ജോലി ശൈലി, തെറ്റായ ഭക്ഷണരീതി എന്നിവ കോര്‍ട്ടിസോളിന്റെ അളവ് കൂട്ടും. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്ന അളവു വര്‍ധിപ്പിക്കും. ഉറക്കം കുറഞ്ഞാലും സമ്മര്‍ദം കൂടിയാലും വയറ്റിലെ കൊഴുപ്പ് വര്‍ധിക്കാന്‍ കാരണമാകും. വേഗത്തിലുള്ള നടത്തം, ജോഗിങ്, സൈക്കിളിങ് പോലെ ഹൃദയമിടിപ്പ് കൂട്ടുന്ന കാര്‍ഡിയോ വ്യായാമങ്ങള്‍ ദിവസവും കുറഞ്ഞത് 40 മിനിറ്റെങ്കിലും ചെയ്യേണ്ടതുണ്ട്. ശരീരം വിയര്‍ക്കുന്ന തരത്തിലുള്ള ചലനങ്ങള്‍ ആവശ്യമാണ്. സംസ്‌കരിച്ച ഭക്ഷണം അമിതമായി കഴിക്കുന്ന ശീലം ദഹനം മന്ദഗതിയിലാക്കുകയും, ഭക്ഷണത്തോടുള്ള ആസക്തി വര്‍ധിപ്പിക്കുകയും ചെയ്യുന്നു. ഇത് ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാന്‍ കാരണമാകും. കൂടാതെ, പാല്‍, പനീര്‍, തൈര് തുടങ്ങിയ പാല്‍ ഉത്പ്പന്നങ്ങള്‍ ദിവസത്തില്‍ പലതവണ കഴിക്കുന്ന ശീലം പരിമിതപ്പെടുത്തണം. പകരം, പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പ്രാധാന്യം നല്‍കാം.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *