റിയാദ്: സൗദിയിലെ അൽ ഖസീമിലുണ്ടായ വാഹനാപകടത്തിൽ മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു. പാലക്കാട് സ്വദേശി ഷനൂബ് മുഹമ്മദ് ഷെരീഫും(30) പശ്ചിമ ബംഗാൾ സ്വദേശി അബ്ദുൽ മതീനുമാ(32)ണ് മരിച്ചത്. ഖസീം പ്രവിശ്യയിലെ സലാമിൽ ഇന്ന് രാവിലെ 11:40 നായിരുന്നു അപകടം. ടയർ പൊട്ടി സഞ്ചരിച്ച വാഹനം മറിഞ്ഞാണ് അപകടം.
സൗദിയിൽ വാഹനാപകടം; മലയാളിയടക്കം രണ്ട് പ്രവാസികൾ മരിച്ചു

