നസ്ലിന്‍ നായകനായെത്തുന്ന ‘മോളിവുഡ് ടൈംസ് ജൂൺ 5 ന് പ്രദര്‍ശനത്തിന്

നസ്ലിന്‍ നായകനായെത്തുന്ന ‘മോളിവുഡ് ടൈംസി’ന്റെ ടീസര്‍ എത്തി. മുകുന്ദന്‍ ഉണ്ണി അസ്സോസിയേറ്റ്സ് എന്ന ചിത്രത്തിനു ശേഷം അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മോളിവുഡ് ടൈംസ്’. ജൂണ്‍ അഞ്ചിന് പ്രദര്‍ശനത്തിനെത്തുന്ന ഈ ചിത്രം ആഷിഖ് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്‍ നിര്‍മ്മിക്കുന്നു. നസ്ലിന് ഒപ്പം സംഗീത് പ്രതാപ്, ഷറഫുദ്ദീന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമ സംവിധായകന്‍ ആകണമെന്ന മോഹവുമായി നടക്കുന്ന വിനീത് മാധവന്‍ എന്ന കൗമാരകാരനായി നസ്ലിന്‍ എത്തുന്ന മോളിവുഡ് ടൈംസ് എന്ന ചിത്രത്തില്‍ മലയാള സിനിമയിലെ നിരവധി താരങ്ങള്‍ കാമിയോ റോളുകളില്‍ വരുന്നുണ്ട്. വിശ്വജിത് ഒടുക്കത്തില്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. രാമു സുനില്‍ തിരക്കഥയും സംഭാഷണവുമെഴുതുന്നു. സംഗീതം- ജേക്സ് ബിജോയ്.

 

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *