ആരോഗ്യ മേഖലയില്‍ വൻ പ്രഖ്യാപനം;സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ നിർമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

കേരളത്തിന്റെ ആരോഗ്യ മേഖല മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പുതിയ മെഡിക്കല്‍ കോളേജുകള്‍ നിർമിക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ.യു.ഡി.എഫ് സർക്കാർ ഭരണത്തില്‍ എത്തിയാലുള്ള നയങ്ങളുടെ ഭാഗമായാണ് പുതിയ മെഡിക്കല്‍ കോളേജുകള്‍ നിർമിക്കുന്നതെന്നും അതില്‍ വെള്ളം ചേർക്കാൻ ആരെയും അനുവദിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ ഡോ. ഹാരിസ് ചിറയ്ക്കലിന്റെ നിർദേശങ്ങള്‍ ഉള്‍ക്കൊണ്ടുകൊണ്ട് ആശുപത്രി സന്ദർശിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

 

‘പുതിയ മെഡിക്കല്‍ കോളേജ് നിർമിക്കുക എന്നത് യു.ഡി.എഫ് സർക്കാറിന്റെ നയമാണ്. അതിനാല്‍, തിരുവനന്തപുരം, ഹരിപ്പാട് എന്നിവിടങ്ങളില്‍ മെഡിക്കല്‍ കോളേജുകള്‍ നിർമിക്കും. കൂടാതെ നിലവിലുള്ള മെഡിക്കല്‍ കോളേജുകളിലെ സൗകര്യങ്ങള്‍ വർധിപ്പിച്ച്‌ മികച്ച നിലയിലാകും. തിരുവനന്തപുരം മെഡിക്കല്‍ കോളേജുമായി ബന്ധപ്പെട്ട്, ഡോ. ഹാരിസിന്റെ നിർദേശങ്ങള്‍ ഉള്‍കൊണ്ട് ആശുപത്രികള്‍ സന്ദർശിച്ച ശേഷം രോഗികളുടെ പരാതി പരിഹരിക്കുകയും ഡോക്ടർമാരുടെ തസ്തികകള്‍ വർധിപ്പിക്കുകയും ചെയ്യുമെന്ന്’ ആരോഗ്യമന്ത്രി പറഞ്ഞു.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *