ടൊറന്റോ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശം വാനോളമുയരുന്ന ഗ്രൂപ്പ് ബിയിലെ മത്സരത്തിൽ ആതിഥേയരായ കാനഡയ്ക്ക് അപ്രതീക്ഷിത തിരിച്ചടി. സ്വന്തം നാട്ടുകാർക്ക് മുന്നിൽ തകർപ്പൻ ജയം പ്രതീക്ഷിച്ചിറങ്ങിയ കാനഡയെ കരുത്തരായ ബോസ്‌നിയ ഹെർസെഗോവിന സമനിലയിൽ (1-1) തളച്ചു. മത്സരത്തിൻ്റെ 21-ാം മിനിറ്റിൽ ജോവോ ലുക്കിച്ചിലൂടെ മുന്നിലെത്തിയ ബോസ്‌നിയക്കെതിരേ 79-ാം മിനിറ്റിൽ സൂപ്പർ താരം കൈൽ ലാറിൻ നേടിയ ഗോളിലാണ് കാനഡ കഷ്ടിച്ച് സമനില പിടിച്ചെടുത്തത്. കാനഡ നിരയിൽ 75-ാം മിനിറ്റിൽ പകരക്കാരനായി ഇറങ്ങി വെറും നാലു മിനിറ്റിനുള്ളിൽ ഗോൾ നേടി കൈൽ ലാറിൻ ടീമിൻ്റെ രക്ഷകനായി മാറുകയായിരുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ വമ്പന്മാരായ ഇറ്റലിയെ അട്ടിമറിച്ച് ചരിത്ര യോഗ്യത നേടിയെത്തിയ ബോസ്‌നിയ തങ്ങളുടെ ആ കളിമികവ് ലോകകപ്പിലെ ആദ്യ മത്സരത്തിലും ആവർത്തിക്കുന്ന കാഴ്ചയാണ് ടൊറന്റോയിൽ കണ്ടത്.
കാനഡയെ ഞെട്ടിച്ച് ബോസ്നിയ ; ലോകകപ്പ് ഗ്രൂപ്പ് ബി പോരാട്ടത്തിൽ കാനഡയ്ക്ക് സമനിലപ്പൂട്ട് (1-1)

