വയനാട് മെഡിക്കൽ കോളേജ്: മടക്കിമലയ്ക്കായി കോട്ടത്തറ പഞ്ചായത്ത് പ്രമേയം പാസാക്കി

വെണ്ണിയോട്: വയനാട് മെഡിക്കൽ കോളേജ് നിർമ്മാണം മടക്കിമലയിൽ തന്നെ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടത്തറ ഗ്രാമപഞ്ചായത്ത് പ്രമേയം പാസാക്കി. 2012-ൽ പ്രഖ്യാപിക്കുകയും 2013-ൽ തറക്കല്ലിടുകയും ചെയ്ത എം.കെ. ജിനചന്ദ്രൻ സ്മാരക മെഡിക്കൽ കോളേജ്, ചന്ദ്രപ്രഭ ചാരിറ്റബിൾ ട്രസ്റ്റ് സൗജന്യമായി നൽകിയ 53 ഏക്കർ ഭൂമിയിൽ തന്നെ പണിയണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.

 

ഗ്രാമപഞ്ചായത്ത് അംഗം പി.പി. റെനീഷ് ആണ് ഇതുസംബന്ധിച്ച പ്രമേയം അവതരിപ്പിച്ചത്. മടക്കിമലയിലെ ഭൂമിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാൻ മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമേയം ആവശ്യപ്പെടുന്നു. നിലവിൽ മാനന്തവാടി കേന്ദ്രീകരിച്ച് മെഡിക്കൽ കോളേജ് സംബന്ധിച്ച വിവിധ ചർച്ചകളും തർക്കങ്ങളും നിലനിൽക്കുന്ന സാഹചര്യത്തിലാണ് കോട്ടത്തറ പഞ്ചായത്തിന്റെ ഈ നീക്കം ശ്രദ്ധേയമാകുന്നത്.

 

ജില്ലയുടെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന മടക്കിമലയിൽ മെഡിക്കൽ കോളേജ് വരുന്നതാണ് സാധാരണക്കാരായ ജനങ്ങൾക്ക് ഏറെ ഉപകാരപ്രദമെന്നാണ് പ്രമേയത്തെ അനുകൂലിക്കുന്നവരുടെ വാദം. വർഷങ്ങളായി നീണ്ടുപോകുന്ന പദ്ധതിക്ക് ഉടൻ ശാശ്വത പരിഹാരം വേണമെന്ന ആവശ്യം ജില്ലയിൽ വീണ്ടും ശക്തമാവുകയാണ്.


Join our Whatsapp group for more Live News..
Click to join our Whatsapp group


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *