ഭോപ്പാല്‍: മധ്യപ്രദേശില്‍ ട്രെയിന്‍ ഇടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ട്രെയിനിന് തീപിടിച്ചെന്ന അഭ്യൂഹം ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രാക്കിലേക്ക് ചാടിയ നാല് പേരാണ് മരിച്ചത്. മറ്റൊരു ട്രെയിന്‍ ഇവരെ ഇടിക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ട് 4.15 ഓടെ മധ്യപ്രദേശിലെ മൊറീണ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണ് മരിച്ചത്.
ട്രെയിനിന് തീപിടിച്ചെന്ന് അഭ്യൂഹം; ട്രാക്കിലേക്ക് ചാടിയ നാല് പേര്‍ മറ്റൊരു ട്രെയിന്‍ ഇടിച്ച് മരിച്ചു

