വെണ്ണിയോട് കരിഞ്ഞകുന്ന് സ്വദേശി കാഞ്ഞായി അൻസാർ (25) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മടക്കിമലയിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നു. ബസ് ജീവനക്കാരനായ അൻസാർ റോഡ് മുറിച്ച് കടക്കുന്നതിനിടെ കാറിടിച്ചാണ് അപകടമുണ്ടായത്.
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

