കൽപ്പറ്റ കളക്ട്രേറ്റിൽ അനധികൃത പാർക്കിംഗ്; വാഹനങ്ങൾക്ക് പിഴ

കൽപ്പറ്റ കളക്ട്രേറ്റ് പരിസരത്ത് അനധികൃതമായി പാർക്ക് ചെയ്ത സ്വകാര്യ വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് പിഴ ചുമത്തി. കളക്ട്രേറ്റിനകത്ത് പാർക്കിംഗിനായി അനുവദിച്ചിട്ടുള്ള സ്ഥലങ്ങൾ അല്ലാതെ ഇതര ഭാഗങ്ങളിൽ വാഹനം നിർത്തിയിട്ടവർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. സിവിൽ സ്റ്റേഷനിലെത്തുന്ന പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലുള്ള പാർക്കിംഗ് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *