യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്

തിരുവനന്തപുരം:വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന വിശേഷണവും ഇതോടെ വിഡി സതീശന് സ്വന്തമാകും. ആദ്യ ബജറ്റ് ആയതിനാല്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

 

എന്നാല്‍ കടുത്ത സാമ്പത്തിക അച്ചടക്കം പാലിച്ച് കൊണ്ടായിരിക്കും പ്രഖ്യാപനങ്ങള്‍ വരിക. സാമ്പത്തിക നിയന്ത്രണത്തിലൂന്നിയായിരിക്കും പ്രഖ്യാപനങ്ങള്‍. സംസ്ഥാനത്തിന്റെ സാമ്പത്തിക ആരോഗ്യം അതീവ മോശമാണെന്ന് വിലയിരുത്തി ധവളപത്രം പുറത്തിറക്കിയതിന് തൊട്ടുപിന്നാലെയാണ് ആദ്യ ബജറ്റ് അവതരിപ്പിക്കാന്‍ വിഡി സതീശന്‍ ഒരുങ്ങുന്നത്. നികുതി-നികുതിയേതര വരുമാനങ്ങള്‍ വര്‍ധിപ്പിക്കുന്നതിനുള്ള പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കും.

 

ഇന്ധന നികുതി, ഭൂനികുതി, മദ്യവില, വൈദ്യുതി നിരക്ക് എന്നിവ കുറയ്ക്കാനുള്ള സാധ്യതയില്ല. കൂട്ടിയാല്‍ വിമര്‍ശനം ഉയരും എന്നതിനാല്‍ തല്‍സ്ഥിതി തുടരാനാണ് സാധ്യത. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കിഫ്ബി ഉടച്ചുവാര്‍ക്കുന്ന പ്രഖ്യാപനങ്ങളും ഉണ്ടായേക്കും. കിഫ്ബിയുടെ പൂര്‍ണ നിയന്ത്രണം ധനവകുപ്പിന് കീഴിലാക്കാനും നടപടിയുണ്ടാകുമെന്നാണ് സൂചന


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *