ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ മഹല്ലുകളിൽ സജീവമാക്കാൻ നിർദ്ദേശം നൽകി മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. നാളെ പള്ളികളിൽ ജുമുഅ നമസ്കാരത്തിന് ശേഷം പ്രത്യേക ബോധവൽക്കരണം നൽകാനാണ് നിർദേശം നൽകിയിരിക്കുന്നത്. വിദഗ്ധരെ ഉൾപ്പെടുത്തി മഹല്ലുകളിൽ ക്ലാസുകൾ സംഘടിപ്പിക്കണമെന്നും രക്ഷിതാക്കൾക്ക് പ്രത്യേക ബോധവൽക്കരണം നൽകണമെന്നും സാദിഖലി തങ്ങൾ ഖാസിയായിട്ടുള്ള മഹല്ലുകൾക്ക് നിർദ്ദേശം നൽകി

