ഖത്തറിനെ ഗോള്‍ മഴയില്‍ മുക്കി കാനഡ (6-0) ; തഹ്‌സിന്‍ മുഹമ്മദ് അരങ്ങേറിയില്ല

ഫിഫ ലോകകപ്പില്‍ തങ്ങളുടെ ആദ്യ വിജയം ആഘോഷിച്ച് ആതിഥേയരായ കാനഡ. വാൻകൂവറിലെ ബിസി പ്ലേസ് സ്റ്റേഡിയത്തിൽ നടന്ന ഗ്രൂപ്പ് ബി മത്സരത്തിൽ എതിരില്ലാത്ത ആറ് ഗോളുകൾക്കാണ് കാനഡ ഖത്തറിനെ തകർത്തത്. സൂപ്പർ താരം ജൊനാഥൻ ഡേവിഡിന്റെ തകർപ്പൻ ഹാട്രിക്കാണ് കാനഡയ്ക്ക് ചരിത്ര വിജയം സമ്മാനിച്ചത്.

 

അതിനിടെ രണ്ട് താരങ്ങൾ ചുവപ്പുകാർഡ് കണ്ട് പുറത്തായതും ഖത്തറിന് തിരിച്ചടിയായി. കാനഡയ്ക്കായി ജൊനാഥൻ ഡേവിഡ് മൂന്ന് ഗോളുകൾ നേടിയപ്പോൾ, കൈല്‍ ലാറിൻ (16′), നതാൻ സാലിബ (64′) എന്നിവരും ഖത്തറിന്‍റെ ഗോള്‍വല കുലുക്കി. ഒരു ഗോൾ ഖത്തർ താരത്തിന്റെ വക സെൽഫ് ഗോളായിരുന്നു. അതേസമയം, മലയാളി താരം തഹ്‌സിന്‍ മുഹമ്മദിന് ഇന്നും കളത്തിലിറങ്ങാന്‍ അവസരം ലഭിച്ചില്ല.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *