കേരള ബജറ്റ് 2026
◾വയോജന വകുപ്പിന് 10 കോടി രൂപ വകയിരുത്തി
◾ലാൻഡ് മാനേജ്മെന്റ് നയം രൂപീകരിക്കും
◾ഭൂപരിഷ്കരണം 2 നടപ്പാക്കും
◾ഗ്രീൻ ഹൈഡ്രജൻ ഹബ് ആയി കേരളത്തെ മാറ്റും
◾ഇതിന് 100 കോടി രൂപ അനുവദിക്കും
◾ലോക നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ നിർമ്മിക്കും. ഇതിന് 50 കോടി രൂപ വകയിരുത്തി
◾ഫിഷറീസ് സബ് പ്ലാൻ ആവിഷ്കരിക്കും
◾നഗര വികസനത്തിനായി കേരള അർബൻ ഗ്രോത്ത് മിഷൻ എന്ന സാമഗ്ര പദ്ധതി നടപ്പാക്കും
◾ജെ സി ഡാനിയൽ ഫിലിം സിറ്റി ചിത്ര നഗരം കൊച്ചിയിൽ സ്ഥാപിക്കും. ഇതിനായി 100 കോടി രൂപ വകയിരുത്തി
◾സാഹിത്യകാരൻ എം ടി വാസുദേവൻ നായരുടെ പേരിൽ കോഴിക്കോട് സാംസ്‌കാരിക കേന്ദ്രം സ്ഥാപിക്കും. ഇതിന് 50 കോടി രൂപ വകയിരുത്തി
◾ജോൺസൺ മാഷിന്റെ പേരിൽ തൃശൂരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കും
◾ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയ്ക്ക് 10 കോടി രൂപ
◾പാചക കല ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും. ഇതിനായി 2 കോടി രൂപ വകയിരുത്തി
◾വയനാട് ട്രൈബൽ സർവകലാശാല സ്ഥാപിക്കും
◾ഗ്ലോബൽ ഗോൾഡ് ഹബ് നിർമ്മിക്കും
◾മലയാളം എ ഐ സംരംഭം ആരംഭിക്കും
◾സിയാലിനോട് ചേർന്ന് ഗ്ലോബൽ കൺവെൻഷൻ സെന്റർ സ്ഥാപിക്കും
*◾കെ എസ് ആർ ടി സി ബസുകളിൽ സ്ത്രീകളുടെ സൗജന്യ യാത്രയ്ക്ക് 600 കോടി രൂപ വകയിരുത്തി
◾തദ്ദേശ സ്ഥാപനങ്ങൾക്ക് ഖര മാലിന്യ സാംസ്‌കരണത്തിനു 160 കോടി വകയിരുത്തി
◾വനിതകൾക്കായി കൃഷി സഖി പദ്ധതി
◾യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കാൻ പദ്ധതി തയ്യാറാക്കും
◾റബ്ബർ താങ്ങു വില 250 രൂപയാക്കി വർധിപ്പിച്ചു
◾പുതിയ നെല്ല് സംഭരണ കേന്ദ്രങ്ങൾ തുടങ്ങുംതിരുവനന്തപുരം നെട്ടുകാൽത്തേരിയിൽ തീറ്റപ്പുൽ ഫാം
◾മത്സ്യത്തൊഴിലാളികളുടെ മണ്ണെണ്ണ സബ്‌സിഡി 75 രൂപയാക്കി
◾മത്സ്യ തൊഴിലാളികൾക്ക് ഭവന പദ്ധതി
◾ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ മനുഷ്യ – വന്യജീവി സംഘർഷം കുറയ്ക്കും
◾കേരളത്തെ കാർബൺ ന്യൂട്രൽ സംസ്ഥാനമാക്കും
◾മുതലപ്പൊഴിയിലെ അശാസ്ത്രീയ നിർമ്മാണത്തിന് പരിഹാരം ഉണ്ടാക്കും
◾വിലങ്ങാട് വികസനത്തിന് പാക്കേജ്
◾എൻഡോസൾഫാൻ ദുരിത ബാധിതരെ സർക്കാർ ഏറ്റെടുക്കും
◾ഗ്രാമസഭകൾ ഓൺലൈൻ ആക്കും
◾കോഴിക്കോട് സൈബർ പാർക്കിനെ തിരുവനന്തപുരം ടെക്നോപാർക്കിന്റെയും കൊച്ചി ഇൻഫോപാർക്കിന്റെയും നിലവാരത്തിലേക്ക് ഉയർത്തും

