വായനയുടെ വെളിച്ചം പകർന്ന് സെന്റ് മേരീസ് യു.പി. സ്കൂളിൽ വായന വാരാഘോഷത്തിന് തുടക്കം

തരിയോട്: വായനയുടെ മഹത്വവും സാഹിത്യസംസ്കാരത്തിന്റെ മൂല്യങ്ങളും പുതുതലമുറയിലേക്ക് പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ സെന്റ് മേരീസ് യു.പി. സ്കൂൾ തരിയോടിൽ വായനാവാരാഘോഷത്തിന്റെയും വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും ഉദ്ഘാടനം നിർവഹിച്ചു.

 

സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ബിജുമോൻ വി എം സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂൾ മാനേജർ റവ. ഫാ. സ്റ്റീഫൻ കോട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു. പുസ്തകവായന വ്യക്തിത്വവികാസത്തിനും അറിവിന്റെ വ്യാപനത്തിനും അനിവാര്യമാണെന്നും കുട്ടികളിൽ വായനാശീലം വളർത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണെന്നും അദ്ദേഹം പ്രസംഗത്തിൽ പറഞ്ഞു.

 

മുൻ ബി ആർ സി ട്രയിനറും പ്രധാനഅധ്യാപകനുമായിരുന്ന ശ്രീ. ജോർജ് എം വായനാവാരത്തിന്റെയും മുൻ ഹെഡ്മാസ്റ്റർ ശ്രീ. ബെന്നി ആന്റണി വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും വിവിധ ക്ലബ്ബുകളുടെയും പ്രവർത്തനോദ്ഘാടനം നിർവഹിച്ച് സംസാരിച്ചു.

 

ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ശ്രീ. പയസ് മാത്യു, എം.പി.ടി.എ പ്രസിഡന്റ് ശ്രീമതി ഷബാന അബ്ബാസ്, സീനിയർ അസിസ്റ്റന്റ് ശ്രീമതി റോസ എ. ജെ എന്നിവർ ആശംസകൾ അർപ്പിച്ചു. വായനയിലൂടെ വിജ്ഞാനവും മൂല്യബോധവും വളർത്തേണ്ടതിന്റെ പ്രാധാന്യം അവർ ചൂണ്ടിക്കാട്ടി.

 

പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ അവതരിപ്പിച്ച കലാപരിപാടികൾ ശ്രദ്ധേയമായി. കുമാരി ജെനിറ്റ ജോഷി വായനാദിന സന്ദേശം നൽകി.സി ജിൻസി പി ജെ കൃതജ്ഞത രേഖപ്പെടുത്തി.

 

വായനയുടെ ലോകത്തേക്ക് കുട്ടികളെ കൂടുതൽ അടുപ്പിക്കുന്നതിനും അവരുടെ സർഗാത്മക കഴിവുകൾ പരിപോഷിപ്പിക്കുന്നതിനും വായനാവാരത്തിന്റെ ഭാഗമായി വായനാമരം, എഴുത്തുകാരന് ഒരു കത്ത്, വായനാ റേഡിയോ, ക്വിസ്, പുസ്തകസ്വാദന മത്സരം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടിപ്പിക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *