മുള്ളൻകൊല്ലി സെന്റ് : തോമസ് എയുപി സ്കൂളിൽ വായന വാരാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തി

മുള്ളൻകൊല്ലി : സെന്റ്. തോമസ് എയുപി സ്കൂളിൽ വായനവാരാചരണവും പി എൻ പണിക്കർ അനുസ്മരണവും നടത്തപ്പെട്ടു. ഹെഡ്മിസ്ട്രസ് മിനി ജോൺ ടീച്ചർ സ്വാഗതം ആശംസിച്ച ചടങ്ങിന് സ്കൂൾ മാനേജർ റവ. ഫാ.ജോർജ് ആലുക്ക അദ്ധ്യക്ഷത വഹിച്ചു.

 

മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സണ്ണി ഉദ്ഘാടന കർമ്മം നിർവഹിച്ചു. മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് പതിനാറാം വാർഡ് മെമ്പർ സിനി ആന്റണി വായനാദിന സന്ദേശം നൽകുകയും വായനദിന മത്സര വിജയികൾക്ക് സമ്മാനദാനം നടത്തുകയും ചെയ്തു. പിടിഎ വൈസ് പ്രസിഡണ്ട് ഷിനോയ് മാത്യു സ്കൂൾ ലൈബ്രറിയിലേക്ക് പുസ്തകങ്ങൾ സ്പോൺസർ ചെയ്ത് ആശംസകളർപ്പിച്ചു. എം പി ടി എ പ്രസിഡണ്ട് സബിത പൂത്തോട്ടായിൽ സംസാരിച്ചു. സാഹിത്യ കഥാപാത്രങ്ങളുടെ ദൃശ്യാവിഷ്കരണവും പുസ്തകനിരൂപണ അവതരണവും നടത്തി. വിദ്യാരംഗം കൺവീനർ സെബാസ്റ്റ്യൻ പിജെ ചടങ്ങിന് നന്ദി അർപ്പിച്ചു.


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *