മുൻ ലോകചാമ്പ്യന്മാരുടെ വമ്പൻ തിരിച്ചുവരവ് ഐവറി കോസ്റ്റിനെ വീഴ്ത്തി ജർമ്മനി നോക്കൗട്ടിൽ

ഫിഫ ലോകകപ്പിൽ മുൻ ലോകചാമ്പ്യന്മാരുടെ വമ്പൻ തിരിച്ചുവരവ്. നാടകീയ തിരിച്ചുവരവോടെ ജർമനി നോക്കൗട്ടിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഐവറിക്കോസ്റ്റിനെ പരാജയപ്പെടുത്തി. ഇരട്ട ഗോൾ നേടിയ ഡെനിസ് ഉണ്ടാവിയാണ് ജർമനിയുടെ വിജയശിൽപ്പി.

 

ജർമൻ പ്രതിരോധത്തെ വിറപ്പിച്ചുകൊണ്ട് തുടരെ മുന്നേറ്റങ്ങൾ നടത്തിയ ഐവറിക്കോസ്റ്റ് ആദ്യ ലീഡെടുത്തു. മുപ്പതാം മിനിറ്റിൽ ഫ്രാങ്ക് കെസിയാണ് ഐവറികോസ്റ്റിനായി വലകുലുക്കിയത്. എന്നാൽ, പതറാതെ പോരാടിയ ജർമനിക്ക് രക്ഷകനായി ഡെനിസ് ഉണ്ടാവ് അവതരിച്ചു. തകർപ്പൻ ഫോമിലായിരുന്ന ഉണ്ടാവ് നേടിയ ഇരട്ട ഗോളുകളാണ് ജർമനിക്ക് ജയം സമ്മാനിച്ചത്.

 

മത്സരത്തിന്റെ ഇഞ്ചുറി ടൈമിലായിരുന്നു ഉണ്ടാവിയുടെ വിജയഗോൾ പിറന്നത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ജർമനിയുടെ തിരിച്ചുവരവ്. 2014-ൽ ലോകകപ്പ് നേടിയതിന് ശേഷം ഇതാദ്യമായാണ് ജർമനി നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടുന്നത്.

 


Join our Whatsapp group for more Live News..
Click to join our Whatsapp group

Leave a Reply

Your email address will not be published. Required fields are marked *